ആധുനിക അറവുശാല നിർമാണം തുടങ്ങി

കായംകുളം നഗരസഭ ആധുനിക അറവുശാലയുടെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
നഗരസഭ ആധുനിക അറവുശാലയുടെ നിർമാണം തുടങ്ങി. കെയുആർഡിഎഫ്സിയിൽനിന്ന് 12.12 കോടി രൂപ ആധുനിക അറവുശാല നിർമാണത്തിന് അനുവദിച്ചു. നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി. വൈസ്ചെയർമാൻ ജെ ആദർശ്, സ്ഥിരംസമിതി അധ്യക്ഷരായ ഷാമില അനിമോൻ, എസ് കേശുനാഥ്, കൗൺസിലർമാരായ പി കെ അമ്പിളി, ഷെമിമോൾ, അഖിൽകുമാർ, പി സി റോയി, നഗരസഭാ സെക്രട്ടറി എസ് സനിൽ തുടങ്ങിയവർ പങ്കെടുത്തു.









0 comments