സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണമാരംഭിച്ചു

സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണത്തിന് സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ കല്ലിടുന്നു
കായംകുളം
സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ നിർമാണം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗവും കേരള കർഷകസംഘം നേതാവുമായിരുന്ന എസ് വേലായുധൻപിള്ളയുടെ സ്‌മരണാർഥം അദ്ദേഹത്തിന്റെ കുടുംബം നൽകിയ ഭൂമിയിലാണ് ഓഫീസ് നിർമിക്കുന്നത്. ഏരിയ സെക്രട്ടറി ബി അബിൻഷാ, വി മുരളീധരൻ, എസ് സുഭാഷ്, കെ ബി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.









0 comments