മരം വെട്ടിമാറ്റിയിട്ടും നടപ്പാത നന്നാക്കാതെ പൊതുമരാമത്തുവകുപ്പ്

തെക്കൻ മാലിപ്പുറം ഹോട്ടൽ കൊട്ടാരത്തിനുസമീപം നടപ്പാതയ്‌ക്കു നടുവിൽനിന്ന് മുറിച്ചുമാറ്റിയ മരത്തിന്റെ കുറ്റി നീക്കംചെയ്യാത്തനിലയിൽ
വൈപ്പിൻ
തെക്കൻ മാലിപ്പുറം ഹോട്ടൽ കൊട്ടാരത്തിനുസമീപം നടപ്പാതയ്‌ക്കു നടുവിൽ കാൽനടക്കാർക്ക് തടസ്സമായിനിന്ന വലിയ മരം വെട്ടിമാറ്റിയെങ്കിലും നടപ്പാത പൂർത്തിയാക്കാൻ നടപടിയില്ല. നാട്ടുകാരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും പരാതികളെ തുടർന്നാണ് പൊതുമരാമത്തുവകുപ്പ് മരം മുറിച്ചുമാറ്റിയത്.
എന്നാൽ, ഇതിന്റെ പ്രയോജനം കാൽനടക്കാർക്കില്ല. മരം മുറിച്ചതോടെ പൊളിഞ്ഞ നടപ്പാത നന്നാക്കാനോ അടിയിലൂടെയുള്ള കാനയിലെ നീരൊഴുക്ക് നേരെയാക്കാനോ ആരുമില്ല. ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് തെക്കൻ മാലിപ്പുറം ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.







0 comments