കലവറ നിറയ്‌ക്കാൻ വിഭവസമാഹരണം

വൈപ്പിൻ
വൈപ്പിൻ ഉപജില്ലാ കലോത്സവം കലവറ നിറയ്‌ക്കലിന്റെ ഭാഗമായി വിഭവസമാഹരണം നടത്തി. ഓച്ചന്തുരുത്ത് എൽടി എൽപി സ്‌കൂൾ, ഐജെ യുപി സ്‌കൂൾ എന്നീ സ്‌കൂളുകളിലെ പ്രധാനാധ്യാപികമാരായ സിസ്റ്റർ നിരഞ്ജന, സിസ്റ്റർ ആൻസലീന എന്നിവരിൽനിന്ന് പച്ചക്കറികളും പഴക്കുലകളും ഏറ്റുവാങ്ങി. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഷനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
ഉപജില്ലയിലെ 46 സ്‌കൂളുകളിൽനിന്നായുള്ള വിഭവസമാഹരണത്തിന് കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി ടി എസ് രാഗം, വൈസ് പ്രസിഡന്റ് പി ജി വിനു, കമ്മിറ്റി അംഗം ആർ ശിവകൃഷ്ണ എന്നിവർ നേതൃത്വം കൊടുത്തു. എഇഒ എ എസ് ഷൈനമോൾ, കലോത്സവ ജനറൽ കൺവീനർ പി എ സേവ്യർ, ഫിനാൻസ് കമ്മിറ്റി കൺവീനർ നിമ്മി ജോയ്, ഫുഡ് കമ്മിറ്റി ജോയിന്റ് കൺവീനർ ടി എസ് നവനീത്, സ്‌നേഹ ആൽബർട്ട് എന്നിവർ ഒപ്പമുണ്ടായിരുന്നു.







0 comments