Deshabhimani

അരൂർ ഉയരപ്പാത നിർമാണം

ദേശീയപാതയിൽ ബസ് കുഴിയിൽ വീണു

അരൂർ ഉയരപ്പാത നിർമാണം

ചന്തിരൂരിൽ കെഎസ്ആർടിസി ബസ് കുഴിയിൽ താഴ്‌ന്നപ്പോൾ

വെബ് ഡെസ്ക്

Published on Nov 03, 2025, 12:56 AM | 1 min read

അരൂർ

ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. തിരുവനന്തപുരത്തുനിന്ന്‌ ഗുരുവായൂരിലേക്ക് പോയ ബസാണ് ചന്തിരൂർ അബാദ് കോൾഡ് സ്‌റ്റോറേജിന് സമീപത്തെ 67–-ാം നമ്പർ പില്ലറിന് താഴെ മൂന്നടി താഴ്ചയായ കുഴിയിൽ വീണത്. ബസിന്റെ പിൻചക്രങ്ങൾ കുഴിയിൽ താണു. ബസിൽ 32 യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഞായർ പുലർച്ചെ രണ്ടിനാണ് അപകടം. ചന്തിരൂർ ഭാഗത്ത് മേൽപാലത്തിന്റ കോൺക്രീറ്റിങ് പുരോഗമിക്കുന്നതിനാൽ രാത്രി 10 മുതൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാത്രി 11 മുതൽ റോഡിന്റെ വലത്‌ വശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ചന്തിരൂർ സ്‌കൂൾ മുതൽ പെട്രോൾ പമ്പ് വരെ പില്ലറുകളുടെ മധ്യഭാഗത്ത് മണൽകൂമ്പാരങ്ങളാണ്‌. യൂ ടേണെടുക്കാൻ വേണ്ടത്ര സ്ഥലം ഇല്ലാതിരുന്നതാണ് ബസ്‌ കുഴിയിൽ പതിക്കാൻ കാരണമെന്ന് വർക്കല സ്വദേശിയായ കണ്ടക്‌ടർ പ്രമോദ് പറഞ്ഞു. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home