നവീകരിച്ച പള്ളിയുടെ കൂദാശ

നവീകരിച്ച പരുമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
നവീകരിച്ച പരുമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ കൂദാശ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസിന്റെ കാർമികത്വത്തിൽ നടത്തി. പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ഉദ്ഘാടനംചെയ്‌തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അധ്യക്ഷനായി. ഫാ. സി വി ഉമ്മൻ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ പണിക്കർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ഫ്രാൻസിസ് വി ആന്റണി, എം എൽ സജി, ലളിത പ്രഹ്ലാദൻ, ഫാ. ജോൺ തച്ചംപേരിൽ, ഫാ. എ ടി ഗീവർഗീസ്, ഫാ. ജോർജ് പനയ്‌ക്കാമറ്റം, ഫാ. ആൽവിൻ വർഗീസ്, ഫാ. ജോൺ കെ വർഗീസ്, ഫാ. ഷാജി പോൾ, മത്തായി ടി വർഗീസ്, എം വൈ വർഗീസ്, ഇ ജി യോഹന്നാൻ എന്നിവർ സംസാരിച്ചു.









0 comments