ad
Deshabhimani

ഉന്നതവിജയികളെ അനുമോദിച്ചു

എരിക്കാവ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച അനുമോദന സമ്മേളനം കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

എരിക്കാവ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച അനുമോദന സമ്മേളനം കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 02:02 AM | 1 min read

ഹരിപ്പാട്

റോളർ സ്‌കേറ്റിങിൽ ഇന്റർനാഷണൽ സ്വർണമെഡൽ നേടിയ മിഥുൻ ആർമിനെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എരിക്കാവ് ജയഭാരത് ലൈബ്രറിയിൽ അനുമോദിച്ചു. സമ്മേളനം കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ആശാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം സത്യപാലൻ അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വനജ സുഗേഷ്, സതിയമ്മ, ഗിരീഷ്, സിഡിഎസ് ചെയർപേഴ്സൺ വിജിത ബിജു, ആർ വിജയകുമാർ, അഖിൽ ആനന്ദ്, ജെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home