അതുല്യയെ അനുമോദിച്ചു

തകഴി
എറണാകുളത്ത് നടന്ന കേരള ബാസ്‌കറ്റ് ബോൾ ലീഗില്‍ മികച്ച പ്രകടനം നടത്തി നാടിന് അഭിമാനമായ അതുല്യയെ നെടുമുടി പഞ്ചായത്ത് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് വീട്ടിലെത്തി ഉപഹാരം കൈമാറി. പഞ്ചായത്ത് മൂന്നാം വാർഡിൽ കരുമാലിൽ വീട്ടിൽ ശിവാജി – സരിത എന്നിവരുടെ മകളാണ് അതുല്യ. ആലപ്പുഴ പറവൂർ ജ്യോതി നികേതൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സിപിഐ എം നെടുമുടി ലോക്കൽ സെക്രട്ടറി മുരളീധരൻ നായർ, എഡിഎസ് സെക്രട്ടറി ലത സുധീർ, അരുൺ വാണിയപ്പുരക്കൽ, ബിനോയി ദേവസ്യ എന്നിവർ സംസാരിച്ചു.









0 comments