Deshabhimani

അനികയെ അനുമോദിച്ചു

സംസ്ഥാന മിനിഅത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ അനിക ആർ കണ്ണനെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി എൻ നസീമ അനുമോദിക്കുന്നു
വെബ് ഡെസ്ക്

Published on Mar 21, 2026, 01:06 AM | 1 min read

മുഹമ്മ

സംസ്ഥാന മിനി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 12വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരട്ട സ്വർണം നേടിയ അനിക ആർ കണ്ണനെ സിപിഐ എം അനുമോദിച്ചു. 200 മീറ്റർ ഓട്ടം, ലോങ് ജമ്പ് എന്നിവയിൽ സ്വർണം നേടിയ താരം ഒന്നാം വാർഡിൽ രോഹിണി നിവാസിൽ കണ്ണന്റെയും അനുജയുടെയും മകളും മുഹമ്മ കെ ഇ കാർമൽ സ്കൂൾ വിദ്യാർഥിനിയുമാണ്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി എൻ നസീമ പൊന്നാട അണിയിച്ചു. സിപിഐ എം പ്രാദേശിക നേതാക്കളായ സ്വപ്ന സാബു, വി ആർ ഷാജി, എൻ എൻ ഷണ്മുഖൻ, ബെയിലി ജോർജ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home