ആദ്യയെ അനുമോദിച്ച് മന്ത്രി

തുറവൂർ
മധ്യപ്രദേശിൽ നടന്ന ഖജുരാഖോ നൃത്തോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫോക്ക് നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടണക്കാട് സ്വദേശിനി ആദ്യ എസ് അജിത്തിനെ വീട്ടിലെത്തി മന്ത്രി പി പ്രസാദ് പൊന്നാട അണിയിച്ചു. നാട്യതരംഗ് ഇന്ത്യൻ ആർട്സ് സെന്ററിന്റെ ഡയറക്ടറാണ് ആദ്യ. പട്ടണക്കാട് അജിത്ത് ഭവനിൽ അജിത്തിന്റെയും സജിതയുടെയും മകളാണ്. ആലപ്പുഴ പാതിരപ്പള്ളി ഗംഗാസാഗറിൽ പി ആർ മഹേഷാണ് ഭർത്താവ്.









0 comments