വിദ്യാർഥികളെ അനുമോദിച്ചു

സിപിഐ എം രാമങ്കരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുമോദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
മങ്കൊമ്പ്
സിപിഐ എം രാമങ്കരി ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു.
കെ പി അജയഘോഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പി ബ്രീവൻ, അഡ്വ. ഡി സലിംകുമാർ, കെ ആർ പ്രസന്നൻ, സി എം അനിൽകുമാർ, രാജേഷ് സോമൻ, പി ജി അശോകുമാർ, നിഷ സരിൻ എന്നിവർ സംസാരിച്ചു.










0 comments