ബാലസംഘം വില്ലേജ് സമ്മേളനം

മാവേലിക്കര
ബാലസംഘം ഭരണിക്കാവ് വില്ലേജ് സമ്മേളനം പള്ളിക്കൽ നടുവിലേമുറി കെ ബാലരാമൻപിള്ള നഗറിൽ ജില്ലാ സെക്രട്ടറി അഭിറാം രഞ്‌ജിത്ത് ഉദ്ഘാടനംചെയ്‌തു. ശ്രേയ ശശി അധ്യക്ഷയായി. ബി ആദിത്യൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ കോ–ഓർഡിനേറ്റർ അഖിൽ മാധവൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബി വിശ്വനാഥൻ, പ്രൊഫ. വി വാസുദേവൻ, എസ് ശരത്, മിഥുൻ ഷാ, ശ്രീകുമാർ, ബിനി വിശ്വംഭരൻ, ജി രമേശ് കുമാർ, എ പ്രഭ, ഡോ. പ്രിയമോൾ, എസ് ശ്രീകല, എൻ അജിത, എം ശ്യാമളദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രേയ ശശി (പ്രസിഡന്റ്), ബി ആദിത്യൻ (സെക്രട്ടറി), എസ് ശ്രീകുമാർ (കൺവീനർ).










0 comments