ഫുട്ബോൾ ഗ്രൗണ്ട് ഒരുക്കി സമ്മേളന പ്രചാരണം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാവേലിക്കര ബുദ്ധ ജങ്ഷനിൽ ടൗൺ തെക്ക് മേഖലാ കമ്മിറ്റി സ്ഥാപിച്ച ലോകകപ്പ് ഫുട്ബോൾ ഗ്രൗണ്ടിന്റെ മാതൃകയും പ്രവചനമത്സരവും ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് മേഖലാ കമ്മിറ്റി ബുദ്ധ ജങ്ഷനിൽ ലോകകപ്പ് ഫുട്ബോൾ ഗ്രൗണ്ടിന്റെ മാതൃക സ്ഥാപിച്ചു. ഗ്രൗണ്ടിൽ ലോകകപ്പ് കളിക്കുന്ന ലയണൽ മെസി, നെയ്‌മർ, റൊണാൾഡോ തുടങ്ങി പ്രമുഖ കളിക്കാരുടെ കട്ടൗട്ടുകളും സ്ഥാപിച്ചു. പ്രവചനമത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് ട്രഷറർ സെൻ സോമൻ, മേഖലാ സെക്രട്ടറി അരുൺകുമാർ, പ്രസിഡന്റ് ശ്രീസാഗർ, അനീഷ്‌കുമാർ, ശംഭു, സുബിൻ, കാർത്തിക്, ആതിര, സന്തു എന്നിവർ സംസാരിച്ചു.









0 comments