അനുമോദനവും മെഡൽ വിതരണവും

മാന്നാർ
ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കുട്ടമ്പേരൂർ എസ്‌കെവി ഹൈസ്‌കൂളിലെ വിജയികളെ അനുമോദിച്ചു. അനുമോദനവും മെഡൽ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. വി ആർ ശിവപ്രസാദ് അധ്യക്ഷനായി. റോയി സാമുവൽ, പ്രധാനാധ്യാപിക ശിൽപ്പ ബി നായർ, പഞ്ചായത്ത് അംഗങ്ങളായ ജി സുശീലാകുമാരി, ശോഭന സന്തോഷ്, ദേവസ്വം സമിതി സെക്രട്ടറി മോഹനൻ, എൻ ദാമോദരൻനമ്പൂതിരി എന്നിവർ സംസാരിച്ചു.









0 comments