ad
Deshabhimani

അനുസ്‌മരണവും 
ചികിത്സാധനസഹായ വിതരണവും

anusmaranam

ആറമ്പിൽ സുകുമാരൻ ഉണ്ണിത്താൻ–ലീലാവതിക്കുഞ്ഞമ്മ അനുസ്‌മരണ സമ്മേളനം ഡോ. ഇ പി യശോധരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 12:13 AM | 1 min read

ചാരുംമൂട്

വള്ളികുന്നം ഹൈസ്‌കൂളിലെ (അമൃത ഹയർസെക്കൻഡറി സ്‌കൂൾ) മുൻകാല അധ്യാപക ദമ്പതിമാരായിരുന്ന ആറമ്പിൽ സുകുമാരൻ ഉണ്ണിത്താനെയും ലീലാവതിക്കുഞ്ഞമ്മയെയും പടയണി ഗ്രാമീണ വായനശാലാ നേതൃത്വത്തിൽ അനുസ്‌മരിച്ചു. പടയണിവെട്ടം മംഗലത്ത് വീട്ടുമുറ്റത്ത് നടന്ന അനുസ്‌മരണ സമ്മേളനം പൂർവവിദ്യാർഥിയും ശാസ്‌ത്രജ്ഞനുമായ ഡോ. ഇ പി യശോധരൻ ഉദ്ഘാടനംചെയ്‌തു. ഇരുവരുടെയും സഹപ്രവർത്തകരായിരുന്ന മുതിർന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കുടുംബം നൽകുന്ന ചികിത്സാധനസഹായം വിതരണംചെയ്‌തു. പി മുരളീധരൻ അധ്യക്ഷനായി. കെ ഓമനക്കുട്ടൻ, എൻ ഗോപിനാഥപിള്ള, പി ദാമോദരൻനായർ, ബി രാഘവൻനായർ, ജി വാസവൻ, റൂബിരാജ്, എൻ വാസുദേവൻപിള്ള, ജെ രവീന്ദ്രനാഥ്, എം എസ് ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home