മുഴങ്ങത്തിൽ ശ്രീധര കാർണവരെ അനുസ്‌മരിച്ചു

ചെങ്ങന്നൂർ
ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രഥമ സെക്രട്ടറിയും സാഹിത്യകാരനുമായിരുന്ന മുഴങ്ങത്തിൽ ശ്രീധര കാർണവരെ അനുസ്‌മരിച്ചു. അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ ഉദ്ഘാടനംചെയ്തു. നെടുവരംകോട് പീപ്പിൾസ് ലൈബ്രറി ഹാളിലെ യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് കെ ഡി രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ, പ്രൊഫ. കെ കെ വിശ്വനാഥൻ, സനിൽ രാഘവൻ, ആലാ രാജൻ, വി ആർ അനിരുദ്ധൻ, ജിജി ഹസൻ, രാജ് നീല, അഡ്വ. അനൂപ് കുറ്റൂർ, ലൈബ്രറി സെക്രട്ടറി ബി ഷാജ്‌ലാൽ എന്നിവർ സംസാരിച്ചു.










0 comments