ad
Deshabhimani

രാമപുരം രാധാകൃഷ്‌ണനെ അനുസ്‌മരിച്ചു

 രാമപുരം രാധാകൃഷ്‌ണൻ അനുസ്‌മരണം സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ 
അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:22 AM | 1 min read

കായംകുളം

കവിയും ഗാനരചയിതാവുമായിരുന്ന രാമപുരം രാധാകൃഷ്‌ണന്റെ അഞ്ചാം ചരമവാർഷികം സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റിയും പുരോഗമന കലാസാഹിത്യസംഘവും ആചരിച്ചു. രാമപുരം പ്രതിഭയിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. വി മനോഹരൻപിള്ള അധ്യക്ഷനായി. സാഹിത്യകാരൻ രാമപുരം ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി വി മുരളീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ് ടി അഖിൽ, പഞ്ചായത്തംഗം സൗമ്യ ശ്യാം, കെ ജി ശ്രീകണ്ഠൻ, വി മഹേഷ്, ബി പവിത്രൻ, ആർ ജയകുമാർ, പി പ്രകാശ്, ഡോ. ആർ വിജയമോഹനൻ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങൾ കെ കെ സി പെയിൻ ആൻഡ്‌ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home