ad
Deshabhimani

ഇ പത്മനാഭനെ അനുസ്‌-മരിച്ചു

എൻജിഒ യൂണിയന്‍  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ പത്മനാഭൻ അനുസ്മരണ സമ്മേളനം കയർഫെഡ് ചെയർമാൻ 
ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 19, 2026, 02:07 AM | 2 min read

ആലപ്പുഴ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സ്ഥാപക പ്രസിഡന്റായ ഇ പത്മനാഭൻ അനുസ്‌മരണം യൂണിയൻ അവകാശ പത്രിക സമർപ്പണ ദിനമായി ആചരിച്ചു. ആലപ്പുഴ പി എച്ച് സർക്കിൾ സൂപ്രണ്ടിങ്‌ എൻജിനിയർക്കും എക്സിക്യൂട്ടീവ് എൻജിനീയർമാർക്കും പത്രിക കൈമാറി. ആലപ്പുഴ നോർത്തിൽ ജില്ലാ സെക്രട്ടറി ബി എസ് ബെന്നി അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ ജോമോൻ അധ്യക്ഷനായി. സെക്രട്ടറി പി ആർ രാകേഷ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി സുമേഷ്, അഞ്ചു മഹാദേവൻ എന്നിവർ സംസാരിച്ചു. സൗത്ത് ബ്രാഞ്ചിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാജിമോൾ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് ഷീജ, ബ്രാഞ്ച് സെക്രട്ടറി കെ വി ബോബൻ, ട്രഷറർ ടോം ചെറിയാൻ എന്നിവർ സംസാരിച്ചു. ചേർത്തലയിൽ ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ ശരൺ ചാറ്റർജി അധ്യക്ഷനായി. സെക്രട്ടറി എഫ് ഷിജു, ധനേഷ് എന്നിവർ സംസാരിച്ചു. ഹരിപ്പാട് ബ്രാഞ്ചിൽ സെക്രട്ടറി അരുൺദാസ് അനസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ മനോജ് കുമാർ അധ്യക്ഷനായി. കായംകുളത്ത് ജില്ലാ സെക്രട്ടറിയറ്റംഗം ജെ ബിജു അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി മാത്യു വർഗീസ്, രതീഷ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ ജില്ലാ ട്രഷറർ കെ സി സഞ്ജീവ് അനുസ്മരണ പ്രഭാഷണം നടത്തി. ജിബിൻ ജോയ് അധ്യക്ഷനായി. കേരള എൻജിഒ യൂണിയന്‍ സ്ഥാപകനേതാവ് ഇ പത്മനാഭന്റെ ചരമവാർഷികദിനത്തില്‍ ജില്ലാ കേന്ദ്രത്തിലും ഏരിയാ കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രത്തിൽ കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ ചുമതല വഹിക്കുന്ന ജി രാജേഷ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് അനുസ്മരണം നടത്തി. സെക്രട്ടറി ബൈജു പ്രസാദ്, ട്രഷറർ ടി കെ മധുപാൽ, സി സിലീഷ്, എഫ് റഷീദാ കുഞ്ഞ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ ജി രാജേഷ്, സിവിലിൽ സി സിലീഷ്, ടൗണിൽ ബൈജു പ്രസാദ്, മെഡിക്കലിൽ സി സി നയനൻ, ഹരിപ്പാട് ടി കെ മധുപാൽ, കായംകുളത്ത് വിമൽ വി ദേവ്, മാവേലിക്കരയിൽ കെ ആർ ബിനു, ചെങ്ങന്നൂരിൽ ഒ ബിന്ദു, കുട്ടനാട്ടിൽ കെ സതീഷ് എന്നിവരും അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home