ടീമിനെ പ്രഖ്യാപിച്ച് കലിക്കറ്റ് എഫ്‌സി

സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണില്‍ മത്സരിക്കുന്ന കലിക്കറ്റ് എഫ് സി ടീം
സ്വന്തം ലേഖകൻ കോഴിക്കോട് ലാറ്റിനമേരിക്കൻ താരങ്ങൾക്കൊപ്പം കേരളത്തിലെ മികച്ച കളിക്കാരുമായി കലിക്കറ്റ് എഫ്‌സി ഇൗ സീസണിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. അഞ്ച് അർജന്റീനിയൻ താരങ്ങളും ഒരു ബ്രസീൽ താരവുമുൾപ്പെടെ മികച്ച ടീമിനെയാണ് ഇത്തവണ അവതരിപ്പിച്ചത്. 27 അംഗ ടീമിൽ കോഴിക്കോട് നിന്നുള്ള രണ്ട് പേരുൾപ്പെടെ 16 മലയാളി താരങ്ങളുണ്ട്. അർജന്റീനക്കാരൻ എവർ അഡ്രിയാനോ ഡിമാള്‍ഡെയുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിനിറങ്ങുന്നത്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും സ്വന്തം തട്ടകത്തിലാണ്. 26ന് തിരുവനന്തപുരം കൊമ്പൻസുമായും ഒക്‌ടോബർ രണ്ടിന് മലപ്പുറം എഫ്‌സിയുമായാണ് ആദ്യ രണ്ട് മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കാണികളെത്തിയത് കോഴിക്കോട് നടന്ന മലപ്പുറം– കലിക്കറ്റ് മത്സരത്തിനായിരുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, എം കെ രാഘവൻ എംപി, കലിക്കറ്റ് എഫ്സി ഉടമ വി കെ മാത്യൂസ്, സിഇഒ കോരത്ത് മാത്യു, കെ ജയന്ത് എംഎൽഎ, സിറ്റി പൊലീസ് കമീഷണർ എ പി ഷൗക്കത്തലി, കോർപറേഷർ ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, കെഎഫ്‌എ പ്രസിഡന്റ് നവാസ് മീരാന്‍, ഡോ. ആസാദ് മൂപ്പൻ, വിഷ്‌ണു വി നായർ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകുന്ന ‘ലഹരിക്ക് റെഡ് കാർഡ്’ ക്യാമ്പയിന് ചടങ്ങിൽ തുടക്കം കുറിച്ചു.










0 comments