തിരുനല്ലൂർ സ്‌കൂളിൽ വർണക്കൂടാരം

തിരുനല്ലൂർ ഗവ. എൽപി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്ന
ചേർത്തല
തിരുനല്ലൂർ ഗവ. എൽപി സ്‌കൂളിൽ എസ്എസ്‌കെ സ്‌റ്റാർസ് പദ്ധതിയിൽ നിർമിച്ച വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ദലീമ എംഎൽഎ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ചേർത്തല ബ്ലോക്ക് പ്രോജക്‌ട് കോ–ഓർഡിനേറ്റർ പി എസ് ബിജി പദ്ധതി വിശദീകരിച്ചു. വർണക്കൂടാരം പദ്ധതി അധ്യാപക കോ-–ഓർഡിനേറ്റർമാരായ ശാരിമോൾ, സുജ എന്നിവരെ അനുമോദിച്ചു.
പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷിൽജ സലിം, ബ്ലോക്ക് പഞ്ചായത്തംഗം ഉദയമ്മ ഷാജി, ധന്യ റെജി, കെ കെ ഷിജി, എൻ കെ മോഹൻദാസ്, സുനിമോൾ, രമണി അനിരുദ്ധൻ, ഹരികൃഷ്‌ണ ബാനർജി, രമ വിശ്വനാഥൻ, ആർ സുജിത്ത്, ടോമി ഉലഹന്നാൻ, മിനിമോൾ സുരേന്ദ്രൻ, രജിമോൾ സാബു, പ്രഭാവതി സത്യദാസ്, ഷീല രഘുവരൻ, പി സി സിനിമോൻ, നൈസി ബെന്നി, എഇഒ എൽ ജയലക്ഷ്‌മി, പ്രഥമാധ്യാപിക പി ആർ വിദ്യാകുമാരി, സിആർസി കോ–ഓർഡിനേറ്റർ രഘുകുമാർ, എസ്എംസി ചെയർമാൻ കെ എം ഡാനുബ്, സി എൽ ജയദേവി എന്നിവർ സംസാരിച്ചു.










0 comments