ad
Deshabhimani

റിട്ടയർമെന്റ്‌ ആനുകൂല്യങ്ങൾ നൽകിയില്ല

കയർഫെഡിൽനിന്ന് വിരമിച്ചവർ പ്രക്ഷോഭത്തിലേക്ക്‌

കേരള ബാങ്ക് ആലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ ശാഖകൾ സംഘടിപ്പിച്ച വായ്പമേളയും ഇടപാടുകാരുടെ സംഗമവും ഭരണസമിതി അംഗം പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു

കേരള ബാങ്ക് ആലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ ശാഖകൾ സംഘടിപ്പിച്ച വായ്പമേളയും ഇടപാടുകാരുടെ സംഗമവും ഭരണസമിതി അംഗം പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 12:22 AM | 1 min read

ആലപ്പുഴ

റിട്ടയർമെന്റ്‌ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രക്ഷോഭവും നിയമനടപടിയും ആരംഭിക്കുമെന്ന് കയർഫെഡിൽനിന്നും വിരമിച്ചവരുടെ കൂട്ടായ്മ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആനുകൂല്യം നൽകാൻ ഫണ്ടില്ലെന്നാണ് മാനേജ്മെന്റ്‌ പറയുന്നത്. വിരമിച്ച്‌ എട്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടാത്ത സാഹചര്യത്തിലാണ്‌ സമരത്തിന്‌ നിർബന്ധിതരാകുന്നതെന്നും അവർ പറഞ്ഞു. ആനുകൂല്യങ്ങൾ ഭാഗികമായോ പൂർണമായോ കിട്ടാത്തവരുണ്ട്. ഒന്നും ലഭിക്കാതെ മരിച്ചവരും ഗുരുതര രോഗം ബാധിച്ച് ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാത്തവരുമുണ്ട്. തുച്ഛമായ പിഎഫ് പെൻഷനാണ് ഏക വരുമാനം. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിൽനിന്ന് നിയമപ്രകാരം പിടിച്ച പിഎഫ് വിഹിതം കൃത്യമായി അടയ്‌ക്കാത്തതിനാൽ പിഎഫിൽ നിന്ന് കിട്ടേണ്ട ചെറിയ ആനുകൂല്യവും കിട്ടാത്തവരുണ്ട്. എം പി നാരായണൻനായർ, ബെന്നി പി കുര്യാക്കോസ്, ആർ ബീന , കെ എം സുദർശനൻ, ഡി സജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home