പിലിക്കോട് പഞ്ചായത്ത് രണ്ടാംവാർഡ് ഉപതെരഞ്ഞെടുപ്പ് ടി ഓമന എൽഡിഎഫ് സ്ഥാനാർഥി

പിലിക്കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിലെ ടി ഓമനയെ പ്രഖ്യാപിച്ചു. സിപിഐ എം വറക്കോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറിയാണ്. ഇ കെ നായനാർ സ്മാരക മന്ദിരത്തിൽ ചേർന്ന എൽഡിഎഫ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി ടി വി കുഞ്ഞിരാമൻ അധ്യക്ഷനായി. പി കുഞ്ഞിക്കണ്ണൻ, എം വി ചന്ദ്രൻ, രവീന്ദ്രൻ മാണിയാട്ട്, പി വി ഗോവിന്ദൻ, കെ പ്രഭാകരൻ, സി എം മീനാകുമാരി എന്നിവർ സംസാരിച്ചു. വി പ്രദീപൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി ടി വി കുഞ്ഞിരാമൻ (ചെയർമാൻ), വി പ്രദീപൻ (കൺവീനർ). ബുധൻ പകൽ 11ന് നാമനിർദേശപത്രിക സമർപ്പിക്കും.








0 comments