ad
Deshabhimani

പൂക്കീസ്‌ വൈബ്‌ ഇ‍ൗസ്‌ സ്റ്റെപ്‌ ബാക്ക് തരംഗമായി 
80's വൈബ്‌

നടൻ ഉണ്ണിരാജും ഭാര്യയും ട്രെൻഡിനൊപ്പം
വെബ് ഡെസ്ക്

Published on Sep 09, 2026, 03:00 AM | 1 min read

കാസർകോട്‌ പൂക്കീസ്‌ വൈബ്‌ തൽക്കാലം പിന്നിലാണ്‌, ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക്‌ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം 80's വൈബാണ്‌. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എൺപതുകളിലെ ഓർമകളെയും സൗന്ദര്യബോധത്തെയും പുനസൃഷ്ടിക്കുന്നതാണ്‌ ട്രെൻഡായത്‌. ആ കാലഘട്ടത്തിലെതെന്ന്‌ തോന്നിപ്പിക്കുന്ന ഫോട്ടോകളും റീലുകളും സൃഷ്ടിച്ച്‌ അക്കാലത്തെ ഹിറ്റു പാട്ടുകളുടെയും റീമിക്‌സുകളുടെയും അകമ്പടിയിൽ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസായും പോസ്റ്റുകളായും ഷെയർചെയ്‌ത്‌ ആഘോഷിക്കുകയാണ്‌ ആളുകൾ. എഐ ഫിൽട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ ചിത്രങ്ങൾ സൃഷ്‌ടിക്കുന്നത്‌. റെട്രോ ഫിൽട്ടറുകൾ, അനലോഗ് ഫിലിം ലുക്ക്, വിന്റേജ് ക്യാമറ ഇഫക്റ്റുകൾ എന്നിവ ചിത്രങ്ങൾക്ക് -എൺപതുകളിലെ ലുക്ക് നൽകുന്നു. ഗൂഗിൾ ജെമിനി, ചാറ്റ്‌ ജിപിടി ഉൾപ്പെടെയുള്ള എഐ ഫോട്ടോ എഡിറ്റിങ്‌ ആപ്പുകൾ ഉപയോഗിച്ചാണ്‌ സ്വന്തം ഫോട്ടോകളെ എൺപതുകളിലെ ശൈലിയിലേക്കോ സിനിമാറ്റിക് ഫ്രെയിമുകളിലേക്കോ മാറ്റുന്നത്‌. വലിയ കോളറുകളുള്ള ഷർട്ടുകൾ, ഹൈ-വെയ്സ്റ്റ് ജീൻസുകൾ, കളർഫുൾ ബട്ടൺ ഡൗൺ വസ്ത്രങ്ങൾ, ഡെനിം ജാക്കറ്റുകൾ, വലിയ കണ്ണടകൾ എന്നിവയൊക്കെയാണ് ഇതിലെ വേഷം. എൺപതുകളിലെ പോപ്പ് സംസ്കാരത്തെയും സിനിമകളെയും ഓർമിപ്പിക്കുന്ന ഹെയർ സ്‌റ്റെലുകളുമുണ്ട്‌. അക്കാലത്തെ സൂപ്പർഹിറ്റ് പാട്ടുകൾ, പഴയകാല മലയാളം-, തമിഴ്, -ഹിന്ദി ഹിറ്റ് ഗാനങ്ങളുടെ റീമിക്സ്, ഇതര വേർഷനുകൾ എന്നിവയാണ് ചിത്രങ്ങൾക്കും വീഡിയോകൾക്കും പശ്ചാത്തലമായി നൽകുന്നത്. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് പഴയകാല ഫിലിം ഫോട്ടോഗ്രാഫിയോടും ക്ലാസിക് ലൈഫ്സ്റ്റൈലിനോടുമുള്ള ആകർഷണമാണ് ഇ‍ൗ ട്രെൻഡിനെ ഹിറ്റാക്കിയതെന്ന്‌ ഐടി വിദഗ്‌ദർ പറയുന്നു. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും സാധാരണക്കാരും ഒരുപോലെ ഈ ട്രെൻഡിന്റെ ഭാഗമാകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home