കയർഫെഡ് ഓണം വിപണനമേള ആരംഭിച്ചു

കരീലക്കുളങ്ങരയിലെ ആലപ്പി സഹകരണ സ്‌പിന്നിങ് മില്ലിൽ ആരംഭിച്ച കയർഫെഡ് ഓണം വിപണനമേള മിൽ ചെയർമാൻ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കയർഫെഡ് ഓണം വിപണനമേള കരീലകുളങ്ങര സ്‌പിന്നിങ് മിൽ ഗ്രൗണ്ടിൽ ആരംഭിച്ചു. സെപ്‌തംബർ 15 വരെ പ്രവർത്തിക്കും. കയർഫെഡ് മെത്തകൾ, മാറ്റ് ആൻഡ് മാറ്റിങ്സുകൾ, കൊക്കോഫെർട്ട് ജൈവവളം, കൊക്കോ പോട്ട് പ്രകൃതി സൗഹൃദ ചെടിച്ചട്ടി എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ആലപ്പി സഹകരണ സ്‌പിന്നിങ് മിൽ ചെയർമാൻ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ആദ്യ വിൽപ്പന സ്‌പിന്നിങ് മിൽ എച്ച്ആർ മാനേജർ ആശ നടത്തി. ഡെപ്യൂട്ടി മാനേജർ ജയരാജ്, സിഐടിയു ജനറൽ സെക്രട്ടറി ആർ രാജീവ്, ആർ ബിജു, ജിഷ രാജ് എന്നിവർ സംസാരിച്ചു.










0 comments