കയർഫെഡ് വാർഷിക പൊതുയോഗം

ആലപ്പുഴ
കയർഫെഡിന്റെ 33–-ാമത് വാർഷികയോഗം ആലപ്പുഴയിൽ ആനത്തലവട്ടം ആനന്ദൻ സ്‌മാരക ഓഡിറ്റോറിയത്തിൽ നടന്നു. കയർ വികസന ഡയറക്‌ടർ ആനി ജൂല തോമസ് ഉദ്‌ഘാടനംചെയ്‌തു. കയർവില കുടിശ്ശിക നൽകാൻ റിവോൾവിങ് ഫണ്ടായി ഏഴുകോടി രൂപയും ചകിരിക്ഷാമം പരിഹരിക്കാൻ മെറ്റീരിയൽ ബാങ്ക് ഫോർ കയർ ഫൈബർ പദ്ധതിക്ക് അഞ്ചുകോടിയും അനുവദിച്ചതായും ഡയറക്‌ടർ യോഗത്തിൽ അറിയിച്ചു. കയർഫെഡ് വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്‌തു. കയർഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാർ അധ്യക്ഷനായി. എക്‌സിക്യൂട്ടീവംഗം ബി സാബു അനുശോചനപ്രമേയം അവതരിപ്പിച്ചു. കയർഫെഡ് മാനേജിങ് ഡയറക്‌ടർ എം കെ ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഓണത്തിന് നടത്തിയ വിൽപ്പനയുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാനകൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ കയർഫെഡ് മാനേജിങ് ഡയറക്‌ടർ എം കെ ശശികുമാർ വിതരണംചെയ്‌തു. ആലപ്പുഴ റീജണൽ ഓഫീസർ എസ് ജയപ്രകാശ്, സിവിൽ സബ് എൻജിനിയർ ലക്ഷ്‌മി മോഹൻദാസ് എന്നിവരെ ആദരിച്ചു. ജനറൽ മാനേജർ വി അജാക്‌സ്, വൈസ്‌പ്രസിഡന്റ് ആർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments