സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി

അമ്പലപ്പുഴ
കയര്‍മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജിൽ ത്രിദിന സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, സംരംഭകത്വ നൈപുണ്യങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് കലവൂര്‍ കയര്‍ ബോര്‍ഡ് റീജണല്‍ ഓഫീസിന്റെയും കാര്‍മല്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയുടെയും സഹകരണത്തോടെ ആരംഭിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കാര്‍മല്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഫാ. പോള്‍ തുണ്ടുപറമ്പില്‍ സിഎംഐ അധ്യക്ഷനായി. കോളേജ് ഡയറക്‌ടര്‍ ഫാ. ബിജോ മറ്റപ്പറമ്പില്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ്കുട്ടി ജേക്കബ്, കയര്‍ ബോര്‍ഡ് റീജണല്‍ ഓഫീസ് പ്രതിനിധി ടി എസ് പുഷ്‌പരാജ് എന്നിവർ സംസാരിച്ചു. കയര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ ടി വി സാബു സ്വാഗതം പറഞ്ഞു. ശിൽപ്പശാലയുടെ ഭാഗമായി ഫീല്‍ഡ് സന്ദര്‍ശനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും.









0 comments