സി കെ സദാശിവൻ ഉണ്ണിത്താനെ അനുസ്മരിച്ചു

സി കെ സദാശിവൻ ഉണ്ണിത്താൻ അനുസ്മരണ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയംഗവും കർഷക സംഘം ജില്ല കമ്മിറ്റിയംഗവും അധ്യാപക സംഘടന നേതാവുമായിരുന്ന സി കെ സദാശിവൻ ഉണ്ണിത്താനെ അനുസ്മരിച്ചു. സിപിഐ എം മുളക്കുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ എസ് ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ്, ലോക്കൽ സെക്രട്ടറി എൻ എ രവീന്ദ്രൻ, പി ആർ വിജയകുമാർ, കെ ആർ രാധഭായി, എം എസ് ശ്രീലത, ടി അനു എന്നിവർ സംസാരിച്ചു.










0 comments