ലഹരിക്കെതിരെ കുരുന്നുകളുടെ മനുഷ്യച്ചങ്ങല

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചത്തിയറ ഗവ. എൽപിഎസിലെ കുരുന്നുകൾ സ്കൂളിന് മുന്നിൽ തീർത്ത മനുഷ്യച്ചങ്ങല
ചാരുംമൂട്
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചത്തിയറ ഗവ. എൽ പി എസിലെ കുരുന്നുകൾ സ്കൂളിന് മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു. ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ ലഘുലേഖ വിതരണം, ബോധവൽക്കരണ പരിപാടി, ക്വിസ് മത്സരം തുടങ്ങിയവയും നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് റിന മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. ആർ അനീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ടി ജെ സാജിദ ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സൈസ് ഉദ്യോഗസ്ഥരായ ജെ അബ്ദുൽ റഫീഖ്, തസ്‌നി കലാം എന്നിവർ ക്ലാസെടുത്തു.










0 comments