പരിസ്ഥിതിദിനം പാഠമാക്കി ബന്തി വസന്തമൊരുക്കി കുരുന്നുകൾ

ഓട്ടിസം സെന്ററിലെ ബന്തിപ്പൂ കൃഷി വിളവെടുപ്പ് ജില്ലാ പ്രോജക്ട് കോ– ഓർഡിനേറ്റർ ജി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
സമഗ്ര ശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്റെ ഓട്ടിസം സെന്ററിൽ ബന്തിപ്പൂകൃഷി വിളവെടുത്തു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ ജി കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, ചെങ്ങന്നൂർ ബിപിസി പ്രവീൺ വി നായർ, സിആർസി കോ–ഓർഡിനേറ്റർമാരായ കെ ബൈജു, റാണി രഘുനന്ദൻ, സ്‌പെഷ്യൽ അധ്യാപകരായ മീനു അലക്‌സാണ്ടർ, മഞ്ജു ലക്ഷ്മി, ഗോപിക എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ച തൈകളാണ് കുഞ്ഞുങ്ങളും അധ്യാപകരും ചേർന്ന് നട്ട് പരിപാലിച്ചത്. കാലാവസ്ഥ വളരെ പ്രതികൂലമായ സാഹചര്യം നേരിട്ടപ്പോഴും കുരുന്നു കൈകളുടെ പരിപാലനം ചെടികൾക്ക് കരുത്തു പകർന്നു. കൃഷിയുടെ പ്രാധാന്യവും ചെടിയുടെ വളർച്ചാ ഘട്ടങ്ങളും നേരനുഭവത്തിലൂടെ മനസ്സിലാക്കുന്നതിന് പ്രവർത്തനം വഴിയൊരുക്കി.









0 comments