ad
Deshabhimani

കുട്ടി പൊലീസിന് സല്യൂട്ട്

SHO Laizad Mohammed distributes sweets to the cadets of the only boys' platoon who participated in the district's Independence Day parade.

ജില്ലാ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത ഏക ബോയ്സ് പ്ലറ്റൂണിലെ 
കേഡറ്റുകൾക്ക് എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്‌ മധുരം നൽകുന്നു

വെബ് ഡെസ്ക്

Published on Aug 17, 2025, 01:41 AM | 1 min read

മുഹമ്മ

ജില്ലാ സ്വാതന്ത്ര്യദിന പരേഡിൽ മികച്ചപ്രകടനം കാഴ-്‌ചവച്ച മുഹമ്മ എ ബി വിലാസം എച്ച്എസ് എസിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ അനുമോദിച്ചു. എസ-്‌പിസി യൂണിറ്റുകളുള്ള 72 സ-്‌കൂളിൽ നിന്നും ആൺകുട്ടികളുടെ പ്ലാറ്റൂണിലേക്ക് തെരഞ്ഞെടുത്തത് എബി വിലാസം സ-്‌കൂൾ യൂണിറ്റിനെയാണ്. പ്രിയദർശ് പി ലാൽ പരേഡ് നയിച്ചു. സംസ്ഥാനത്ത് ആദ്യമായി എയ്‌ഡഡ് വിദ്യാലയത്തിൽ എസ-്‌പിസി യൂണിറ്റ് അനുവദിച്ചു കിട്ടിയ സ-്‌കൂൾ കൂടിയാണിത്. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്‌, ഡ്രിൽ ഇൻസ്‌ട്രക-്‌ടർമാരായ എഎസ്ഐ ഇൻസാർ പറമ്പൻ, എൽ ശ്രീലത എന്നിവരാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. അധ്യാപകരായ പി ആർ അശ്വതി, ബി ബിബിൻ ബാബു എന്നിവരാണ് എസ-്‌പിസി യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്. ​മുഹമ്മ പൊലീസ് സ്റ്റേഷനിലും സ-്‌കൂളിലും കേഡറ്റുകളെ അനുമോദിച്ചു. സ-്‌കൂളിൽ ചേർന്ന അനുമോദന ചടങ്ങിൽ എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്‌ കേഡറ്റുകൾക്ക് മധുരം വിതരണംചെയ്‌തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. എസ്ഐ മനോജ്‌, എഎസ്ഐ ഇൻസാർ പറമ്പൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home