Deshabhimani

റെയിൽവേ സ്‌റ്റേഷനുമുന്നിൽ ഉയരപ്പാത വേണം

സമരം കടുപ്പിക്കാൻ ജനകീയ സമിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 07, 2026, 12:16 AM | 1 min read

ചേർത്തല

ചേർത്തല റെയിൽവേ സ്‌റ്റേഷനുമുന്നിൽ കാൽനട മേൽപ്പാലത്തിന് പകരം ഉയരപ്പാതയോ, അടിപ്പാതയോ വേണമെന്ന് ആവശ്യപ്പെട്ട്‌ സമരം ശക്തമാക്കാൻ ജനകീയ സമിതി തീരുമാനിച്ചു. ജനകീയ സത്യഗ്രഹം 100–-ാം ദിവസം തികയുന്ന ഞായറാഴ്‌ച 100 വളന്റിയർമാർ സമരത്തിൽ അണിചേരും. തുടർന്ന്‌ സമരം ശക്തമാക്കാന്‍ നടപടി സ്വീകരിക്കും. മനുഷ്യച്ചങ്ങല, മനുഷ്യമതിൽ തുടങ്ങിയവയ്‌ക്ക്‌ ഒപ്പം ദേശീയപാത ഉപരോധം, പാത നിർമാണം തടയൽ എന്നിവയും സംഘടിപ്പിക്കും. മുന്നോടിയായി വാർഡ് സമരസമിതി രൂപീകരിക്കും. സമീപ പഞ്ചായത്തുകളെയും സമരത്തിൽ അണിചേർക്കും. ​നഗരസഭ ഓഫീസ്‌ ഹാളിൽ ചേർന്നയോഗം പി പ്രസാദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, കക്ഷിനേതാക്കളായ അഡ്വ. സി ഡി ശങ്കർ, വി എ സുരേഷ്‌കുമാർ, ടെസി ബോണി, ഡി ജ്യോതിഷ്, കെ ഉമയാക്ഷൻ, എ എസ് സാബു, കണ്ണൻ ബിജു, ശിവൻപിള്ള, കെ വി ചന്ദ്രബാമ്പു, ടി ജെ ബേബി, പി എസ് പുഷ്‌പരാജ്, പി വി സുരേഷ്ബാബു, മനേഷ് കുഴിവേലിൽ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home