ad
Deshabhimani

ചേർത്തല വള്ളംകളി


ടീം പറയൻചാൽ ജേതാക്കൾ

ചേർത്തല നഗരസഭ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വള്ളംകളിയിൽ ജേതാക്കളായ ടീം പറയൻചാലിന് മുൻ എംപി എ എം ആരിഫ് കനാൽ ട്രോഫി സമ്മാനിക്കുന്നു

ചേർത്തല നഗരസഭ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വള്ളംകളിയിൽ ജേതാക്കളായ ടീം പറയൻചാലിന് മുൻ എംപി എ എം ആരിഫ് കനാൽ ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Aug 31, 2026, 12:14 AM | 1 min read

ചേർത്തല

നഗരസഭ ഓണാഘോഷം വള്ളംകളിയോടെ സമാപിച്ചു. ടീ പറയൻചാൽ രണ്ടാംതവണയും എ എസ്‌ കനാൽ ട്രോഫി വള്ളംകളിയിൽ ജേതാക്കളായി. ടീം പറയൻചാൽ ക്യാപ്‌റ്റൻ ആർ സബീഷ് മണവേലി എ എസ്‌ കനാൽ ട്രോഫി ഏറ്റുവാങ്ങി. ഡബിൾസ്‌, സിംഗിൾസ്‌ വിഭാഗങ്ങളില്‍ ചെറുവള്ളങ്ങളുടെ മത്സരം നടന്നു. 20 ചെറുവള്ളങ്ങളും 10 കയാക്കുകളും മത്സരിച്ചു. ഉപേക്ഷിക്കാനിരുന്ന എ എസ് കനാൽ വീണ്ടെടുക്കാനുള്ള സേവ് എ എസ് കനാൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ്‌ 2025ൽ കനാലിൽ വള്ളംകളി മത്സരം തുടങ്ങിയത്. ​സമാപന സമ്മേളനം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. മുൻ എംപി എ എം ആരിഫ്‌ സമ്മാനം നൽകി. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, കെ പ്രസാദ്, ഷേർളി ഭാർഗവൻ, കെ പി പ്രതാപൻ, ബീന അജി, ധന്യ ജയദേവൻ, ടോമി എബ്രഹാം, എ എസ് സാബു, നഗരസഭ സെക്രട്ടറി ടി കെ സുജിത്ത്‌ എന്നിവർ സംസാരിച്ചു. കൊല്ലം മുല്ല ക്രിയേഷൻസ് ആദിതീയൻ നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home