ചെന്നിത്തല പള്ളിയോടം നീരണിഞ്ഞു

മാന്നാര്‍
ചെന്നിത്തല തെക്ക് 93–-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ പുതുക്കിപ്പണിത പള്ളിയോടം അച്ചന്‍കോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോട കടവിൽ നീരണിഞ്ഞു. കഥകളി ഗ്രാമം അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിലാണ് പള്ളിയോടം പുതുക്കിപ്പണിതത്. രാവിലെ ചാലാ മഹാദേവ ക്ഷേത്രത്തിൽനിന്ന് താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടും ഘോഷയാത്രയോടുംകൂടി പള്ളിയോട മാലിപ്പുരയിലെത്തി നീരണിയൽ നടത്തി. കേശവൻ നമ്പൂതിരി കാർമികനായി. ചടങ്ങ് മാവേലിക്കര താലൂക്ക് കരയോഗം പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അധ്യക്ഷനായി. പ്രതിനിധി സഭാംഗം സതീശ് ചെന്നിത്തല, താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം മഹാദേവൻ, മേഖലാ പ്രതിനിധി ചെന്നിത്തല സദാശിവൻപിള്ള, എം വി ഗോപകുമാർ, അഭിലാഷ് തൂമ്പിനാത്ത്, ജി മധു, അനിൽകുമാർ, ഗോപാലകൃഷ്‌ണപിള്ള, കൃഷ്‌ണകുമാർ, സന്തോഷ് ചാല, ശ്രീനാഥ്, രാകേഷ് മഠത്തിൽ വടക്കേതിൽ, ജെ ജയകേഷ്, അതുൽ എം നായർ, കിരൺ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.








0 comments