ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച സോളാർ പാനലിന്റെ പ്രവർത്തനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
താമരക്കുളം ചത്തിയറ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം. പ്രഖ്യാപനവും അനുമോദനവും കൊടിക്കുന്നിൽ സുരേഷ് എംപി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ സോളാർ പാനൽ ഉദ്ഘാടനംചെയ്‌തു. മെഡിക്കൽ ഓഫീസർ ഷെറീന, മുൻ മെഡിക്കൽ ഓഫീസർമാരായ ഡോ. എൽവിൻ ജോസ്, ഡോ. വരുൺ എന്നിവർ ചേർന്ന് എംപിയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷൈജ അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, സ്ഥിരംസമിതി അധ്യക്ഷരായ ആർ ദീപ, പി ബി ഹരികുമാർ, പഞ്ചായത്തംഗങ്ങളായ എസ് ശ്രീജ, ടി മൻമഥൻ, തൻസീർ കണ്ണനാകുഴി, ശോഭ സജി തുടങ്ങിയവർ സംസാരിച്ചു.








0 comments