ചതയദിന സംയുക്ത മഹാസമ്മേളനം

ശ്രീനാരായണഗുരു ജയന്തി സമ്മേളനവും മാന്നാർ എസ്എൻഡിപി യൂണിയൻ നിർമിച്ച ഓഫീസ് കെട്ടിടവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം
മാന്നാർ
എസ്എൻഡിപി യോഗം മാന്നാർ യൂണിയന്റെ ചതയദിന സംയുക്ത മഹാസമ്മേളനവും യൂണിയൻ ഓഫീസ് മന്ദിര സമുച്ചയ സമർപ്പണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്തു. എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപം കൊളുത്തി. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് മാന്നാർ യൂണിയന്റെ ആദരവായി പുതുതായി നിർമിച്ച ശീതീകരിച്ച വെള്ളാപ്പള്ളി നടേശൻ ഹാളിന്റെ സമർപ്പണം മന്ത്രി സജി ചെറിയാൻ നടത്തി. ഡോ. എം എം ബഷീറിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മാന്നാറിലെ പത്രപ്രവർത്തക രംഗത്തെ കാൽ നൂറ്റാണ്ട് പിന്നിട്ടവർക്ക് പുരസ്‌കാര സമർപ്പണവും നടത്തി. വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതി പ്രകാരം 300 കുടുംബാംഗങ്ങൾക്ക് കൊടിക്കുന്നിൽ സുരേഷ് എം പി ചികിത്സാ ധനസഹായം വിതരണംചെയ്തു.
യൂണിയൻ പ്രഥമ കൺവീനർ ജയലാൽ എസ് പടീത്തറയ്ക്ക് ആദരവും എം സി എ കോഴ്സിൽ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് ദേവിപ്രിയയ്ക്കും, എംബിബിഎസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഡോ. ദിവ്യ റാണിയ്ക്കും ഡോ. സൂരജ് മുരളിയ്ക്കും രമേശ് ചെന്നിത്തല എംഎൽഎ പുരസ്‌കാരം നൽകി. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് ഓഫീസ് നിർമാണ ശിൽപ്പികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി രത്‌നകുമാരി, പുഷ്‌പലത മധു, വിജയമ്മ ഫിലേന്ദ്രൻ, പഞ്ചായത്ത് അംഗം സുജിത്ത് ശ്രീരംഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി കെ പ്രസാദ്, അനിൽ അമ്പിളി, കെ ആർ മോഹനൻ, ഉമാതാരാനാഥ്, സന്ദീപ് വാചസ്‌പതി, അനിൽ പി ശ്രീരംഗം, പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു.










0 comments