ലഘുഭക്ഷണം നൽകി കരുണ

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് കരുണയുടെ ലഘുഭക്ഷണ വിതരണം കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ലഘുഭക്ഷണ വിതരണം നടത്തി. കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കരുണ ജോയിന്റ് സെക്രട്ടറി അഡ്വ. എം കെ ശ്രീകുമാർ അധ്യക്ഷനായി. എം സി റോഡിൽ തിരുവൻവണ്ടൂർമുതൽ ആഞ്ഞിലിമൂട് ജങ്ഷൻവരെ കരുണയുടെ വാഹനങ്ങളിലാണ് ലഘുഭക്ഷണവും കുടിവെള്ളവും വിതരണംചെയ്‌തത്. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. നിതിൻ സി ചെറിയാൻ, മംഗലം മാർത്തോമാ ഇടവക വികാരി സുശീൽ വർഗീസ്, ചെങ്ങന്നൂർ മഹാദേവക്ഷേത്രം ശാന്തി അതുൽ പ്രസീദ്, ജി വിവേക്, അഡ്വ. വിഷ്‌ണു മനോഹർ,കെ ആർ മോഹനൻ പിള്ള, പി എസ് ബിനുമോൻ പ്രൊഫ. പിഡി ശശിധരൻ, പി എൻ ശെൽവരാജ് , അഡ്വ. ദിവ്യ ഉണ്ണികൃഷ്‌ണൻ, സിബു വർഗീസ്, കെ എസ് ഗോപിനാഥൻ, മോൻസി ജോസഫ്, സജി പാറപ്പുറ, പുഷ്‌പലത മധു, വത്സല മോഹൻ, ഹേമലത മോഹൻ, വിജയകുമാരി അമ്മാൾ, കെ ആർ രാധാഭായി, കെ എസ് അഭിജിത്, പി എസ് ഗോപാലകൃഷ്‌ണൻ, കെ എ കരീം എന്നിവർ സംസാരിച്ചു. കരുണയുടെ നേതൃത്വത്തിൽ വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു.









0 comments