വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

മാവേലിക്കര പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഗവ. ഐടിഐയിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം മാവേലിക്കര നഗരസഭ മുൻ അധ്യക്ഷൻ കെ വി ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
പട്ടികജാതി വികസനവകുപ്പിന്റെ മാവേലിക്കര ഗവ. ഐടിഐയിൽ ഓൾ ഇന്ത്യ ട്രേഡ് ടെസ്‌റ്റിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച വിജയം നേടിയവരെ അനുമോദിച്ചു. മാവേലിക്കര നഗരസഭ മുൻ അധ്യക്ഷൻ കെ വി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ സി എസ് സുഭാഷ് അധ്യക്ഷനായി. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വി ബിന്ദു, ആർ കെ സിനിൽ റാണി, എം ഷമീർ, അമൽ, സുബിൻ, കിരൺകുമാർ, ശിവ തങ്കരാജ്, എ ഷിബി ഫാത്തിമ, മിജോ കെ ജോഷി എന്നിവർ സംസാരിച്ചു.








0 comments