ad
Deshabhimani

ആഹ്ലാദപ്രകടനവും പായസവിതരണവും

Sweets to Public

ആശ്രമം വാർഡിൽ ആഹ്ലാദപ്രകടനവും പായസവിതരണവും സിപിഐ എം 
ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2025, 02:32 AM | 1 min read

ആലപ്പുഴ

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നാടാകെ ആഹ്ലാദപ്രകടനങ്ങളും പായസ വിതരണവും. വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനങ്ങളിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. വിവിധ തൊഴിലിടങ്ങളിലും പണിശാലകളിലും പായസവിതരണം നടത്തി. ആലപ്പുഴ പട്ടണത്തിലെ 52 വാർഡിലും ആഹ്ലാദപ്രകടനങ്ങളും മധുരവിതരണവും നടന്നു. ആശ്രമംവാർഡിൽ പ്രകടനവും പായസവിതരണവും സിപിഐ എം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കയർഫെഡിൽ സിഐടിയു യൂണിയൻ നടത്തിയ പായസവിതരണം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്‌തു. മാരാരിക്കുളം അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ മാരാരിക്കുളം ഏരിയയിൽ വാർഡുകളിൽ ആഹ്ളാദ പ്രകടനവും ജനകീയ സദസും പായസ വിതരണവും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home