ad
Deshabhimani

കാലിത്തീറ്റ വിതരണംചെയ്‌തു

കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 12:35 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടി പരിപാലന പദ്ധതിയിൽ നാലുമുതൽ ആറുമാസം പ്രായമുള്ള പശുക്കുട്ടിക്കൾക്ക് കാലിത്തീറ്റ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. സീനിയർ വെറ്ററിനറി സർജൻ ഡോ. ജ്യോതി വി ദേവ് അധ്യക്ഷയായി. ഡോ. ബ്രിജിത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ, പഞ്ചായത്തംഗം ജി സുശീല, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർമാരായ ശ്രീകുമാരി, സൂരജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home