Deshabhimani

print edition സൈനികന്റെ ആത്മകഥയിലുണ്ട്‌ യുവതയുടെ പൊതിച്ചോറിൻ നന്മ

Pattalappathakalum Thambile Sauhrudangalum book
avatar
.സി എ പ്രേമചന്ദ്രൻ

Published on Nov 17, 2026, 03:54 AM | 1 min read

തൃശൂർ: ‘അത്‌ ഒരു ദേവാലയത്തിലെ നിവേദ്യംപോലെ, പ്രസാദംപോലെ ആസ്വദിച്ച്‌ കഴിച്ചു. ഡിവൈഎഫ്‌ഐയുടെ പ്രസാദ ഉ‍ൗട്ടും തെളിഞ്ഞ മനസ്സുമായി പുതുവർഷത്തിലേക്ക്‌–’ യുവാക്കളുടെ പൊതിച്ചോറിന്റെ നന്മയെ പ്രശംസിച്ച്‌ സൈനികന്റെ ആത്മകഥ. വിരമിച്ച സുബേദാർ കെ ആർ രാജൻ രചിച്ച ‘പട്ടാളപ്പാതകളും തന്പിലെ സ‍ൗഹൃദങ്ങളും– ഒരു സൈനികന്റെ നേർക്കാഴ്‌ചകൾ’ പുസ്‌തകത്തിലാണ്‌ ഡിവൈഎഫ്‌ഐയുടെ കരുതൽ അടയാളപ്പെടുത്തിയിരി ക്കുന്നത്.


പുതുവർഷവും പൊതിച്ചോറും എന്ന അധ്യായത്തിലാണ്‌ രാജൻ അനുഭവം വിവരിക്കുന്നത്‌. 2025 ഡിസംബർ 31ന്‌ ഭാര്യ ഓമനയുടെ സഹോദരൻ രാധാകൃഷ്‌ണനെ മസ്‌തിഷ്‌കാഘാതം ബാധിച്ച്‌ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ്‌ വിശപ്പിന്റെ പാഠം അനുഭവിച്ചറിഞ്ഞത്‌.

വിശക്കുന്പോൾ ലഭിക്കുന്നതെല്ലാം പ്രസാദമാണ്‌. അത്‌ വിളന്പുന്ന കൈകൾ ദൈവികമാണെന്നും പറയുന്നു. പുസ്‌തകത്തിന്‌ അവതാരിക എഴുതിയ രാജൻ പെരുന്പുള്ളിയും ഭാര്യ ബിജി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോൾ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ്‌ കഴിച്ച അനുഭവം പങ്കുവയ്‌ക്കുന്നു.


അപാരമായ മനുഷ്യസ്‌നേഹത്തിൽനിന്നാണ്‌ ഒരു സംഘടനയ്‌ക്ക്‌ ഇത്തരം വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതെന്നും കുറിക്കുന്നു. ജന്മനാടായ പട്ടിക്കാട്‌ എടപ്പലത്തെ കുട്ടിക്കാല ഓർമകളും സുബേദാർ കെ ആർ രാജൻ പങ്കുവയ്‌ക്കുന്നു.


കൈപ്പറന്പ്‌ സ്വദേശിയായ കളത്തിക്കാട്ടിൽ രാജൻ 1980ലാണ്‌ ഇന്ത്യൻ കരസേനയിൽ ചേർന്നത്‌. 2003ൽ വായുരക്ഷാ റെജിമെന്റിൽനിന്നാണ്‌ സുബേദാറായി വിരമിച്ചത്‌. ശേഷം മരണാനന്തരം എന്ന വെബ്‌സൈറ്റ്‌ വഴി അവയവദാനത്തിന്റെ മുഖ്യപ്രചാരകനായി.


രാജന്റെ സഹോദരങ്ങളായ വിജയൻ, ശശിധരൻ, ശിവൻ എന്നിവരും സൈനികരായിരുന്നു. ഇ‍ൗ പട്ടാളകുടുംബത്തെക്കുറിച്ച്‌ ‘ഏറ്റുവാങ്ങുക ഇ‍ൗ പുത്രന്മാരെ’ എന്ന തലക്കെട്ടിൽ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയും പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Deshabhimani Opens Sabarimala Sannidhanam Bureau

01

print edition ദേശാഭിമാനി ശബരിമല ബ്യൂറോ തുറന്നു
KSKTU Strike

02

print edition സരൾ ബിൽ പിൻവലിക്കണം; കർഷകത്തൊഴിലാളികളുടെ താലൂക്ക്‌ ഓഫീസ്‌ മാർച്ച്‌ നാളെ
Palathayi Rape Case BJP Leader Padmarajan

03

print edition പാലത്തായി പീഡനം: ബിജെപി നേതാവ്‌ പത്മരാജന്‌ നോട്ടീസ്‌
Thrissur Pooram.jpg

04

print edition തൃശൂർ പൂരംകലക്കൽ സംഭവം: റിപ്പോർട്ട്‌ തള്ളിയത്‌ 
ബിജെപിയെ രക്ഷിക്കാൻ
v d satheesan

05

print edition കൊള്ളക്കച്ചവടം: മ‍ൗനം തുടർന്ന്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home