Deshabhimani

print edition സരൾ ബിൽ പിൻവലിക്കണം; കർഷകത്തൊഴിലാളികളുടെ താലൂക്ക്‌ ഓഫീസ്‌ മാർച്ച്‌ നാളെ

KSKTU Strike
വെബ് ഡെസ്ക്

Published on Nov 17, 2026, 04:08 AM | 1 min read

തിരുവനന്തപുരം: നെൽകൃഷിയെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കാൻ ഇടവരുത്തുന്ന സരൾ ബിൽ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌കെടിയു ബുധനാഴ്‌ച താലൂക്ക്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച്‌ രാവിലെ 10ന്‌ ആരംഭിക്കും. ഓരോ കേന്ദ്രത്തിലും രണ്ടായിരത്തിലധികം പേർ പങ്കെടുക്കും.

വ്യവസായ വികസനത്തിനെന്നപേരിൽ റിയൽ എസ്‌റ്റേറ്റ്‌ ലോബിയെ സഹായിക്കാൻ രൂപംനൽകിയ കരാളനിയമമാണ്‌ സരൾ. നെൽവയൽ തണ്ണ‍ീർത്തട നിയമത്തിലെ വകുപ്പുകളെ ദുർബലപ്പെടുത്തുന്നതാണ്‌ സരൾ ബില്ലിലെ വ്യവസ്ഥകൾ.


25 കോടി രൂപയിൽക്കൂടുതൽ നിക്ഷേപമുള്ള വ്യവസായങ്ങൾക്കായി നെൽവയലുകൾ അടക്കം നികത്താൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്ക്‌ തീരുമാനമെടുക്കാൻ കഴിയും. നിലവിലുള്ള ജനകീയ സമിതികൾ നോക്കുകുത്തിയാകും.


മുൻ യുഡിഎഫ്‌ സർക്കാരുകൾ ജിം, എമർജിങ്‌ കേരള തുടങ്ങിയ പേരിൽ സംഘടിപ്പിച്ച സംഗമങ്ങൾ ഭൂമി കൈയേറ്റത്തിനും പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനുമാണ്‌ ഉപയോഗിക്കപ്പെട്ടത്. അക്കാലത്താണ്‌ ആറന്മുള വിമാനത്താവളം, മെത്രാൻ കായൽ ടൂറിസം തുടങ്ങിയ പദ്ധതികൾക്കുവേണ്ടി ശ്രമം നടന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വ്യവസായ രംഗത്ത്‌ മികച്ച മുന്നേറ്റമാണ്‌ ഉണ്ടായത്‌. വ്യവസായ സ‍ൗഹൃദ റാങ്കിൽ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന്‌ ഒന്നാമതായി. പ്രകൃതിയെ ചൂഷണം ചെയ്യാതെ നേട്ടം കൈവരിച്ചു.


സരൾ ബില്ലിലൂടെ ഏതു സ്വകാര്യ വ്യവസായത്തിനും നിലം നികത്താൻ അനുവാദം ലഭിക്കുന്ന നിലവരും. നെൽവയലുകളെ ഇല്ലാതാക്കുന്ന ഒരു നടപടിയെയും കർഷകത്തൊഴിലാളികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം ഒ എസ്‌ അംബിക, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ രതീന്ദ്രൻ, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം കെ ശശാങ്കൻ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flemy Abraham with bjp leaders

01

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

02

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

03

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
pepper.

04

print edition തിളങ്ങി കറുത്തപൊന്ന്‌; വിപണിവില സർവകാല റെക്കോഡിലേക്ക്‌
Deshabhimani Opens Sabarimala Sannidhanam Bureau

05

print edition ദേശാഭിമാനി ശബരിമല ബ്യൂറോ തുറന്നു
deshabhimani section

Recommended

Deshabhimani
Home