Deshabhimani

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല

Sabarimala opening day pilgrim rush

തിങ്കൾ വൈകിട്ട് ശബരിമല നടതുറന്നപ്പോൾ ദർശനത്തിനായി കാത്തുനിൽക്കുന്ന തീർഥാടകർ 


ഫോട്ടോ: JayakrishnanOmalloor
വെബ് ഡെസ്ക്

Published on Nov 17, 2026, 04:18 AM | 1 min read

ശബരിമല: മണ്ഡലകാല ഉത്സവത്തിനായി നട തുറന്ന ശബരിമലയിലേക്ക് ആദ്യദിനം തന്നെ തീർഥാടകപ്രവാഹം. വൈകിട്ട് നാലിന് നട തുറന്നതോടെ ദർശനത്തിനായി കാത്തുനിന്നവരാൽ നടപ്പന്തൽ നിറഞ്ഞു. പകൽ 11ഓടെയാണ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടത്. ഇതും തിരക്ക് അനിയന്ത്രിതമായി തീർഥാടകർ പ്രതിഷേധിച്ചതോടെയാണ്. കെഎസ്ആർടിസി ബസുകളിൽ കയറാൻ കുട്ടികളുമായെത്തിയ തീർഥാടകരടക്കം കഷ്‌ടപ്പെട്ടു. ഏകോപനമില്ലാതെ വാഹനങ്ങൾ ഒന്നാകെ പമ്പയിലേക്ക് വിട്ടതും കനത്ത ഗതാഗത കുരുക്കിനും കാരണമായി. നടതുറന്ന് മണിക്കൂറുകൾക്കുള്ളിൽ വൈകിട്ട് ആറുവരെ 12,325 പേർ ദർശനം നടത്തി. രാത്രിയും തീർഥാടകരുടെ നീണ്ട ക്യൂ തുടരുകയാണ്.


റോഡ് തുറന്നു; 
അപകടസാധ്യത കൂടി


​ചാലക്കയം – പമ്പ റോഡ് നവീകരിച്ചെങ്കിലും നിർമാണം പൂർത്തിയാവാത്തത് തിരിച്ചടിയായി. വീതികൂട്ടി നവീകരിച്ച റോഡിന്റെ വശങ്ങൾ തുറന്ന ഓടകളോടുചേർന്നാണ് പോകുന്നത്. കൊടുവളവുകളിൽ പോലും റോഡരികുകൾ വലിയ കുഴികളാണ്. നാമമാത്ര ഇടങ്ങളിൽ റിബണും കയറും വലിച്ചുകെട്ടിയതല്ലാതെ മറ്റ് സുരക്ഷാക്രമീകരണങ്ങൾ ഒന്നുമില്ല.


പന്തളത്ത് തിരുവാഭരണ 
ദർശനം ഇന്നുമുതൽ


പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ചൊവ്വാമുതൽ ദർശനത്തിനായി തുറക്കും.

രാവിലെ 5.30 മുതൽ രാത്രി എട്ടുവരെയാണ് ദർശനസമയം. മണ്ഡലപൂജ കഴിഞ്ഞ് നടയടയ്ക്കുന്ന ഡിസംബർ 28, 29, 30 തീയതികളിൽ ദർശനം ഉണ്ടാവില്ല.


ഡിസംബർ 31 മുതൽ ജനുവരി 11 വരെ സ്രാമ്പിക്കൽ കൊട്ടാരത്തിലും ജനുവരി 12ന് പകൽ 11.30 വരെ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിലും തിരുവാഭരണങ്ങൾ ദർശനത്തിനുവയ്‌ക്കും.


ശബരിമലയിൽ ഇന്ന്


പുലർച്ചെ മൂന്ന്–നട തുറക്കൽ

മൂന്നുമുതൽ 3.30 വരെ–നിർമ്മാല്യം, അഭിഷേകം

3.20 മുതൽ–ഗണപതിഹോമം

3.30 മുതൽ ഏഴുവരെ–നെയ്യഭിഷേകം

7.30 മുതൽ എട്ടുവരെ–ഉഷ പൂജ

എട്ടുമുതൽ 11 വരെ–നെയ്യഭിഷേകം

11.30 മുതൽ 12വരെ–കലശം, കളഭം

പകൽ 12ന്–ഉച്ച പൂജ

പകൽ ഒന്നിന്‌–നട അടയ്‌ക്കൽ

വൈകിട്ട്‌ മൂന്നിന്‌–നട തുറക്കൽ

6.30മുതൽ 6.45–ദീപാരാധന

6.45 മുതൽ ഒമ്പതുവരെ–പുഷ്പാഭിഷേകം

9.15 മുതൽ 9.30 വരെ–അത്താഴ പൂജ

10.50ന്–ഹരിവരാസനം

11ന്–നട അടയ്‌ക്കൽ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Haritha Karma Sena Alakkode

04

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home