Deshabhimani

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം

V D Satheesan VEH Global

വി ഡി സതീശൻ, കരാറിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുന്നതുവരെയുള്ള ഫയൽനീക്കത്തിന്റെ രേഖ

avatar
പി ആർ ചന്തു കിരൺ

Published on Nov 17, 2026, 04:32 AM | 1 min read

തിരുവനന്തപുരം: സ്വകാര്യ കന്പനിയായ വിഇഎച്ച്‌ ഗ്ലോബൽ ഇന്ത്യയിൽനിന്ന്‌ അമിതവിലയ്‌ക്ക്‌ 200 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാന്‍ ഫയൽ നീക്കിയത്‌ അതിവേഗമെന്ന്‌ രേഖകൾ. സെപ്‌തംബർ 19ന്‌ വൈദ്യുതി വകുപ്പിൽ തുടക്കമിട്ട ഫയലിൽ തീരുമാനമായത്‌ മൂന്നുദിവസംകൊണ്ട്‌. കരാറിന്റെ നിയമവശം പരിശോധിക്കേണ്ട നിയമവകുപ്പിലേക്കും സാമ്പത്തികവശം പരിശോധിക്കേണ്ട ധനവകുപ്പിലേക്കും ഫയൽ പോയില്ല.


സെപ്‌തംബർ 19ന്‌ വൈകിട്ട്‌ ഉ‍ൗർജ വകുപ്പാണ്‌ ഫയൽ (B1/108/2026/PD) തുടങ്ങിയത്‌. അവിടുന്ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ ലഭിച്ചു. ചീഫ്‌ സെക്രട്ടറിയിൽനിന്നുള്ള ഫയൽ 20ന്‌ രാത്രി 7.53ന്‌ മുഖ്യമന്ത്രി കണ്ടു. 21ന്‌ രാവിലെ 10.05ന്‌ വി ഡി സതീശൻ ഫയൽ ചീഫ്‌ സെക്രട്ടറിക്ക്‌ മടക്കി. 22ന്‌ കരാറിന്‌ സർക്കാർ അനുമതിയും നൽകി.


മൂന്നുദിവസത്തെ ഫയൽ നീക്കത്തിൽ നിയമവകുപ്പിനെയും ധനവകുപ്പിനെയും ഒഴിവാക്കിയത് ദുരൂഹമാണ്. രണ്ടിന്റെയും ചുമതല മുഖ്യമന്ത്രിക്കാണെങ്കിലും ഫയൽ പരിശോധിച്ച്‌ കുറിപ്പ്‌ തയ്യാറാക്കേണ്ടത്‌ ഉദ്യോഗസ്ഥരാണ്‌. അവർ കാണാതെ സർക്കാർ തിടുക്കപ്പെട്ട്‌ ഫയല്‍ നീക്കിയത്‌ സംശയകരം. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതോടെ ടെൻഡറോ റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ അധിക വിലയ്‌ക്ക്‌ വൈദ്യുതിവാങ്ങി. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക്‌ യൂണിറ്റിന്‌ മൂന്നുമുതൽ നാലുവരെ രൂപ മാത്രം വിലയുള്ളപ്പോഴാണ്‌ 11 രൂപയ്‌ക്ക്‌ വാങ്ങാൻ തീരുമാനിച്ചത്‌.


സംസ്ഥാനത്തിന്‌ വൻ നഷ്‌ടമുണ്ടാക്കിയ വിഇഎച്ച്‌ കരാറിൽ കോടികളുടെ കമീഷൻ ഇടപാട്‌ നടന്നതായാണ്‌ വിവരം. അഴിമതി നീക്കം പിടിക്കപ്പെട്ടപ്പോൾ പിൻമാറിയ ജിഎൻഎ കരാർ നീക്കവും വിഇഎച്ച്‌ ഇടപാടിന്‌ സമാനം. അധിക വിലയ്‌ക്ക്‌ ഇടപാട്‌ നടത്തുന്ന ടേം എഹെഡ്‌ മാർക്കറ്റ്‌ (എച്ച്‌പിടിഎഎം) വഴി ഇടപാടിന്‌ നിയമതടസ്സമുള്ളത്‌ മറികടക്കാനാണ്‌ ഉഭയകക്ഷി കരാറാക്കിയത്‌. നിയമത്തിലെ ഏത്‌ വ്യവസ്ഥപ്രകാരമാണ്‌ പരസ്‌പരം നിശ്‌ചയിച്ച നിരക്കിൽ വൈദ്യുതി വാങ്ങാനാകുകയെന്ന ചോദ്യമാണ്‌ റെഗുലേറ്ററി കമീഷൻ ഉന്നയിച്ചത്‌. അനുമതിക്കായി കെഎസ്ഇബി വൈകി സമർപ്പിച്ച അപേക്ഷ കമീഷൻ തിരിച്ചയക്കുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Paravur Taluk Hospital medical negligence Abdul Jabbar protest

01

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

02

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

03

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

04

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home