ad
Deshabhimani

കാർ​ നിയന്ത്രണംവിട്ട്​ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചു

വലിയചുടുകാടിന് സമീപം അപകടത്തിൽപ്പെട്ട കാറും സ്‌കൂട്ടറും

വലിയചുടുകാടിന് സമീപം അപകടത്തിൽപ്പെട്ട കാറും സ്‌കൂട്ടറും

വെബ് ഡെസ്ക്

Published on Dec 16, 2025, 12:54 AM | 1 min read

ആലപ്പുഴ
വലിയചുടുകാടിന്‌ സമീപം കാർ​ നിയന്ത്രണംവിട്ട്​ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി. സ്‌കൂട്ടർയാത്രികനായ യുവാവിന്റെ വലത്‌ കാലൊടിഞ്ഞു. 
 ഓട്ടോഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ വട്ടപ്പള്ളി ജാസിന മൻസിലിൽ ജെസീറിന്റെ മകൻ ഇഹ്ജാസ് (22) വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പിന്നീട്‌ വിദഗ്ധചികിത്സയ്‌ക്കായി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തിങ്കൾ പകൽ 11.30ന്​ ആലപ്പുഴ വലിയചുടുകാട്​ രക്തസാക്ഷിമണ്ഡപത്തിന്​ എതിർവശത്തായിരുന്നു സംഭവം. അമ്പലപ്പുഴ ഭാഗത്തുനിന്ന്​ ആലപ്പുഴയി​ലേക്ക്​ വന്ന ആഡംബരകാറാണ്​ അപകടമുണ്ടാക്കിയത്​. 
 ആലപ്പുഴയിൽനിന്ന്​ അമ്പലപ്പുഴ ഭാഗത്തേക്ക്​ മീൻ ബോക്‌സിലാക്കി ഓൺലൈൻ വിൽപ്പനയ്‌ക്ക്‌ പോയ സ്‌കൂട്ടറിലാണ്​ ആദ്യമിടിച്ചത്​. അതേദിശയിൽ സഞ്ചരിച്ച ഓട്ടോയിലും ഇടിച്ചാണ്​ കാർ നിന്നത്​. ഇടിച്ചിട്ട വാഹനത്തിൽ ത​ന്നെയാണ്​ പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽകോളേജ്​ ആശു​പത്രിയിൽ എത്തിച്ചത്​. 
 സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി ​മേൽനടപടി സ്വീകരിച്ചു. കായംകുളം രജിസ്​ട്രേഷനിലുള്ള കാറിന്റെ ഡ്രൈവർ ഉറങ്ങി​പ്പോയതാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home