ad
Deshabhimani

കായൽ കൈയേറി 
കെട്ടിട നിർമാണം

മുഹമ്മ പഞ്ചായത്ത് രണ്ടാംവാർഡിൽ സ്വകാര്യ കമ്പനി നികത്തിയ കായലും  നിർമിച്ച കെട്ടിടവും

മുഹമ്മ പഞ്ചായത്ത് രണ്ടാംവാർഡിൽ സ്വകാര്യ കമ്പനി നികത്തിയ കായലും നിർമിച്ച കെട്ടിടവും

avatar
സ്വന്തം ലേഖകൻ

Published on Sep 21, 2026, 01:04 AM | 1 min read

മുഹമ്മ

മുഹമ്മയിൽ കായൽ കൈയേറി കെട്ടിട നിർമാണത്തിന്‌ ജില്ലാ ഭരണ വിഭാഗത്തിന്റെ പച്ചക്കൊടി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തിയ കെട്ടിട നിർമാണം തടഞ്ഞ്‌ വില്ലേജ് ഓഫീസർ നൽകിയ സ്‌റ്റോപ്പ്‌ മെമ്മോ പിൻവലിച്ചാണ്‌ ജില്ലാ ഭരണ വിഭാഗത്തിന്റെ ഇടപെടൽ. നിർമാണ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ്‌ മുഹമ്മ പഞ്ചായത്ത്‌. പഞ്ചായത്ത്‌ രണ്ടാംവാർഡിൽ എ ബി കണ്ടാമിനിയം ആൻഡ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് 50 സെന്റോളം കായൽ കൈയേറി പില്ലറിൽ കെട്ടിടം നിർമിച്ചത്. കക്ക മത്സ്യതൊഴിലാളികൾ വള്ളങ്ങൾ കെട്ടിയിട്ടിരുന്ന സ്ഥലം ഉൾപ്പെടെ കൈയേറി. റീ സർവേ 128/8,9,10,11,12,13 വസ്തുവിലും റീ സർവേ 516/8 ൽ ഉൾപ്പെട്ട 6.24 ആർസ്‌ വസ്തുവിലുമാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തനം നടത്തിയത്. തുടർന്നാണ് തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസറും പഞ്ചായത്ത്‌ സെക്രട്ടറിയും സ്റ്റോപ്പ്‌ മെമ്മോ നൽകിയത്. എന്നാൽ ഇത് അവഗണിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home