ഇരുമ്പുപാലത്തിന് സമീപം കെട്ടിട ഭാഗം ഇടിഞ്ഞുവീണു

ആലപ്പുഴ
നഗരത്തിൽ ഇരുമ്പുപാലത്തിന് സമീപം കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ആലപ്പുഴ സീവ്യൂവാർഡ് ചെമ്പൻകാട്ടിൽ അബ-്‌ദുൾ റഷീദിന്റെയാണ് കെട്ടിടം. ഇവിടെ പ്രവർത്തിക്കുന്ന അവതാർ ബ്യൂട്ടികളക്ഷൻ ലേഡീസ് സ്‌റ്റോറിന് മുന്നിൽ സ്ഥാപിച്ച ബോർഡ് വീഴുന്ന ശബ-്‌ദംകേട്ട് ജീവനക്കാർ പുറത്തേക്കോടിയതിനാൽ ദുരന്തം ഒഴിവായി. ബോർഡ് വീണതിന് പിന്നാലെ കെട്ടിടത്തിന്റെ കുറച്ചുഭാഗവും ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളി രാത്രി 7.40 ഓടെയാണ് സംഭവം. കെട്ടിടാവശിഷ-്‌ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് അഗ്നിരക്ഷാസേനയും പൊലീസുമെത്തി സ്ഥിരീകരിച്ചു. ഇടിഞ്ഞുവീണ കടയ-്‌ക്ക് സമീപമുള്ള റോഡിൽ ഗതാഗതം തടസപ്പെട്ടു. കൗൺസിലർ എ എസ് കവിത സ്ഥലത്തെത്തി. ഇടിഞ്ഞുവീണ കെട്ടിടത്തിൽ ബലക്ഷയം നേരത്തെ കണ്ടെത്തിയിരുന്നതാണ്. ഈ ഭാഗത്തെ ലോഡ-്‌ജടക്കം അപകടാവസ്ഥയിലാണെങ്കിലും ഇവിടെ ഇപ്പോഴും ആളുകൾ താമസിക്കുന്നുണ്ട്. ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനോ ബലപ്പെടുത്താനോ തയ്യാറായിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്.









0 comments