ad
Deshabhimani

ബിഎസ്എൻഎൽ ജീവനക്കാർ ധർണ നടത്തി

ബിഎസ്എൻഎൽ ജീവനക്കാരുടെ ധർണ നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 24, 2026, 01:16 AM | 1 min read

ആലപ്പുഴ ​

ബിഎസ്എൻഎൽ ജീവനക്കാർ ടെലികോം ജില്ലാ മാനേജരുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്ഘാടനംചെയ്‌തു. ശമ്പള–പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, കോൺട്രാക്‌ട്‌ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, സേവനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബിഎസ്എൻഎൽ ഇയു, എഐബിഡിപിഎ, സിസിഎൽയു സംഘടനകളുടെ സംയുക്തവേദിയായ കോ–ഓർഡിനേഷൻ കമ്മിറ്റി രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ. എഐബിഡിപിഎ ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ ഗുരുപ്രസാദ്, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി പി ആർ ഷാജിമോൻ, ഡി ഗീതമ്മ, കേശവൻനായർ, എ ആർ റയ്നോൾഡ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home