പുസ്‍തക പ്രകാശനവും സാഹിത്യചർച്ചയും നാളെ

ചാരുംമൂട്
കായംകുളം എംഎസ്എം കോളേജ് മലയാള സാഹിത്യവിഭാഗത്തിൽ പുസ്തക പ്രകാശനവും സാഹിത്യചർച്ചയും 11ന്. പകൽ 10.30ന് കോളേജ് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്. പ്രൊഫ. എസ് വസന്തകുമാരി രചിച്ച പെൺവിളക്ക് നോവൽ ഗ്രന്ഥകാരൻ ഡോ. എ വി അനൂപ്, പ്രൊഫ. എം എൻ ആർ നായർക്കു നൽകി പ്രകാശിപ്പിക്കും. എംഎസ്എം ട്രസ്റ്റ് ചെയർമാൻ ഹാജി പി എ ഹിലാൽബാബു അധ്യക്ഷനാകും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മുഹമ്മദ് താഹ മുഖ്യപ്രഭാഷണം നടത്തും. ഡോ. സജിദ് ഖാൻ പനവേലിൽ പുസ്തകം പരിചയപ്പെടുത്തും.









0 comments