രക്തദാന ക്യാമ്പ്

ചേർത്തല മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ജീവദ്യുതി രക്തദാന ക്യാമ്പ് മുട്ടം പള്ളി സഹവികാരിമാരായ ഫാ. സച്ചിൻ മാമ്പുഴ, ഫാ. വിനു മുളവരിക്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. മുട്ടം പള്ളി സഹവികാരിമാരായ ഫാ. സച്ചിൻ മാമ്പുഴ, ഫാ. വിനു മുളവരിക്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷനായി. രക്തദാന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ യുവർ കോളേജ് സോഷ്യൽ സർവീസ് വിങ് ഡയറക്ടർ കെ ഇ തോമസ്, 25 തവണ രക്തദാനം നടത്തിയ സ്‌കൂൾ അധ്യാപകൻ ടി പി ജോസഫ് എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ലിസ കുര്യൻ, പിടിഎ പ്രസിഡന്റ് അഡ്വ. ജാക്‌സൺ മാത്യു, ഫെഡറൽ ബാങ്ക് ചേർത്തല ശാഖ മാനേജർ അമ്പിളി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റീറ്റ കുര്യൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ജാസ്‌മിയുടെ നേതൃത്വത്തിലെ സംഘം ക്യാമ്പ് നയിച്ചു.










0 comments