Deshabhimani

ബ്ലോക്ക് പഞ്ചായത്ത് മികവ് വിജ്ഞാനോത്സവം

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ  "മികവ് വിജ്ഞാനോത്സവം 2026' ചലച്ചിത്രകാരൻ മധുപാൽ ഉദ്ഘാടനംചെയ്യുന്നു

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ "മികവ് വിജ്ഞാനോത്സവം 2026' ചലച്ചിത്രകാരൻ മധുപാൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 12:00 AM | 1 min read

കാർത്തികപ്പള്ളി

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൂളത്തെരുവ് സി കെ കേശവപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "മികവ് വിജ്ഞാനോത്സവം" ചലച്ചിത്രകാരൻ മധുപാൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗങ്ങളായ ബബിത ജയൻ, ലിഷ അനുപ്രസാദ് എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ സാംജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മുരളി പച്ചംകുളത്ത്, എസ് രേഖ, രശ്മി ശ്രീനി, മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ ശ്രീജി, സുനിൽ സൂര്യമംഗലം, എ കെ അഖിൽകൃഷ്ണൻ, എസ് വിജയകുമാരി, ശാലിനി ശ്രീനിവാസൻ, എസ് ടി അഖിൽ, ശ്രീഹരി കോട്ടിരേത്ത്, കെ പത്മകുമാർ, സിജി വി ശശി, കുക്കു ഉന്മേഷ്, ജോയിന്റ് ബിഡിഒ ബിജു, മുതുകുളം പഞ്ചായത്തംഗം കെ സുജാത, മധുപാലൻ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ മികവ്‌ പുലർത്തിയവരെയും അനുമോദിച്ചു. ദേവിക ദേവദാസ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home